2026 മാർച്ചിലെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പിആർഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഷർമിള മേരി ജോസഫ് പ്രഖ്യാപിക്കും.ഇതോടൊപ്പം ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിംഗ് ഇമ്പയേർഡ്), എസ്‌എസ്‌എല്‍സി (ഹിയറിംഗ് ഇമ്പയേർഡ്), എഎച്ച്‌എസ്‌എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം 3.30 മുതല്‍ കേരള സ്റ്റേറ്റ് ഐടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, ‘നമ്മുടെ കേരളം’, ‘സഫലം കൈറ്റ്’ മൊബൈല്‍ ആപ്പുകളിലും താഴെപ്പറയുന്ന വെബ്സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാകും:
res ults.kerala.gov.in, examre sults.kerala.gov.in, www.prd.k erala.gov.in, result.kerala.gov.in, www.results.kite.kerala.gov.in, https://kbpe.kerala.gov.in/, htt ps://results.digilocker.gov.in/, https://sslcexam.kerala.gov.in/, https://thslcexam.kerala.gov.in/thslc/, https://sslchiexam.ker ala.gov.in/, https://thslchiexa m.kerala.gov.in/, https://ahs lcexam.kerala.gov.in/.