കേരളസർവകലാശാലയുടെ വിവിധ പഠന ഗവേഷണ വകുപ്പുകളില്‍ 2026-2027 അധ്യയന വർഷത്തേക്കുള്ള കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു.എം.എസ്‍സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ലിബ്.ഐ.എസ്‍സി, എം.എഡ്, എല്‍.എല്‍.എം, എം.ടെക് തുടങ്ങിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും, നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുമുള്ള എൻട്രൻസ് പരീക്ഷകള്‍ മെയ് 18 മുതല്‍ 21 വരെയാണ് നടക്കുന്നത്. പരീക്ഷാ ടൈംടേബിള്‍ സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടലില്‍ ഇപ്പോള്‍ ലഭ്യമാണ്.
പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാൻ താല്പര്യമുള്ളവർക്ക് 0471 2308328, 9188524612 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, സംശയങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കുമായി csspghelp2026@gmail.com (പി.ജി വിഭാഗം), cssfyugphelp2026@gmail.com (നാല് വർഷ ബിരുദ വിഭാഗം) എന്നീ ഇ-മെയില്‍ വിലാസങ്ങളിലും ബന്ധപ്പെടാവുന്നതാണെന്ന് സർവകലാശാല അറിയിച്ചു.