പത്തനംതിട്ട :ഓമല്ലൂരില്‍ വീടിനുള്ളില്‍ കയറി മൂന്ന് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് സംഭവം.അടുക്കള വാതില്‍ വഴി വീടിനുള്ളില്‍ കടന്ന നായ കുട്ടിയെ കടിച്ചുകീറുകയായിരുന്നു.
ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിനും മുഖത്തും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ നായ വിടാതെ ആക്രമിക്കുകയായിരുന്നു. കണ്ണിന് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.