ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം. ചെന്നൈ, ചെപ്പോക്കില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ചെന്നൈക്ക് ആറും മുംബൈക്ക് നാലും പോയിന്റ് വീതമാണുള്ളത്. പോയിന്റ് പട്ടിക മാത്രം നോക്കുന്നവര്‍ക്ക് ഇതൊരു ചെറിയ കളിയാകും. എന്നാല്‍ ഐപിഎല്‍ ചരിത്രം അറിയാവുന്നവര്‍ പറയും, ഇതാണ് ഫ്രാഞ്ചൈസി ക്രിക്കറ്റിലെ എല്‍ക്ലാസിക്കോ. വാംഖഡേയില്‍ വീരന്മാരായ സിഎസ്‌കെയെ ഗുജറാത്ത് ടൈറ്റന്‍സ് ചെപ്പോക്കില്‍ നിലത്തിറക്കി. 8 കളിയില്‍ 6 പോയിന്ര്‍റ് മാത്രമുളള സിഎസ്‌കെ തിരിച്ചുവരവിനായി ഉറ്റുനോക്കുന്നത് സഞ്ജു സാംസണിന്റെ ബാറ്റിലേക്ക് തന്നെ.കാത്തിരിപ്പിനൊടുവില്‍ ഗുജറാത്തിനെതിരെ നേടിയ അര്‍ധ സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്കവാദിന് ആത്മവിശ്വാസം നല്‍കുമെന്നും പ്രതീക്ഷ. ചെപ്പോക്കില്‍ ഇന്നലെയും സിക്‌സാറുകള്‍ പറത്തിയ ധോണി വിക്കറ്റിനിടയിലെ ഓട്ടത്തിലും കോണ്‍ഫിഡന്റ് ആണെങ്കില്‍ മാത്രം ഇന്ന് കളിക്കാനിറങ്ങും. ലോകകപ്പ് ഹീറോകള്‍ കൂട്ടത്തോടെ നിറംമങ്ങിയതിന്റെ നിരാശയില്‍ ആണ് മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവ്, തിലക് യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ്.ജസ്പ്രിത് ബുമ്ര നയിക്കുന്ന ബൗളിംഗ് നിര ചെപൊക്കിലെത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 243 റന്‍സ് പോലും പ്രതിരോധിക്കാനാകാതെ. ഇനിയ്യുള്ള എല്ലാ മത്സരവും പ്ലേ ഓഫ് പോലെ പ്രധാനം എന്ന് കോച്ച മഹേല ജയവര്‍ദ്ധനെ ഓര്‍മിപ്പിക്കുന്നുണ്ട്. നെറ്റ്‌സില്‍ ബാറ്റ് ചെയ്ത രോഹിത് ശര്‍മയ്ക്ക് മേഡിക്കല്‍ സംഘം ക്ലിയറന്‍സ് നല്‍കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വീണ്ടും എല്‍-ക്ലാസിക്കോ; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്, മുംബൈക്ക് ജയിക്കണം.
Malayala Shabdam News
0