പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി; സത്യപ്രതി‌ജ്ഞ ചെയ്ത് എംഎല്‍എമാർ, ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞതയ്ക്ക് എത്തിയത് സൈക്കിള്‍ ചവിട്ടി.


എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മറ്റുള്ളവര്‍ ആഡംബര കാറിലും പോലീസ് അകമ്പടിയിലുമൊക്കെ എത്തിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച്‌ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍.

നിയമസഭയിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞതയ്ക്ക് എത്തിയത് സൈക്കിള്‍ ചവിട്ടി. രാവിലെ 8.30 യോടെ സൈക്കിളില്‍ ചാണ്ടിഉമ്മന്‍ നിയമസഭയില്‍ എത്തി.

ഒരുകൂട്ടം യുവാക്കള്‍ക്കൊപ്പമായിരുന്നു ജനപ്രിയ എംഎല്‍എ നിയമസഭയില്‍ എത്തിയത്. വെള്ളഷര്‍ട്ടും മുണ്ടും ധരിക്കുന്നതിന് പകരം കറുത്ത പാന്റും ഷൂസും വെള്ളയുടുപ്പും ഇട്ടായിരുന്നു ചാണ്ടി ഉമ്മന്‍ നിയമസഭയുടെ മുന്നിലേക്ക് എത്തിയത്. നിയമസഭയ്ക്ക് മുന്നില്‍ വെച്ച്‌ അനേകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആനയിച്ചു. നേരത്തേ തെരഞ്ഞെടുപ്പ് പ്രചരണത്തിലും ചാണ്ടി ഉമ്മന്‍ സൈക്കിള്‍ ചവിട്ടിയായിരുന്നു എത്തിയത്.

Previous Post Next Post