കോട്ടയം :ദീപിക ശതോത്തര റൂബി ജൂബിലിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ജന്മദിനാശാംസകള്‍ നേർന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. റൂബി ജൂബിലിയുടെ ചടങ്ങിനിടെ അവതാരക മുഖ്യമന്ത്രിയുടെ ജന്മദിനമാണെന്ന് ഓർമപ്പെടുത്തുകയായിരുന്നു.
റൂബി ജൂബിലിയുടെ മുഖ്യാതിഥിയായ ഉപരാഷ്ട്രപതി മുഖ്യപ്രഭാഷണത്തിനിടെ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരുകയും സദസിലുള്ളവരോട് എഴുന്നേറ്റുനിന്ന് മുഖ്യമന്ത്രിക്ക് ആശംസകള്‍ നേരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സദസ് ഒന്നാകെ എഴുന്നേറ്റുനിന്ന് മുഖ്യമന്ത്രി ജന്മദിനാശാംസകള്‍ നേർന്നു.
ഉപരാഷ്ട്രപതിക്ക് പുറമേ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവമന്ത്രി മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എംപി, പശ്ചിമബംഗാള്‍ മുൻ ഗവർണർ ഡോ. സി.വി. ആനന്ദബോസ് തുടങ്ങിയ പ്രമുഖർ മുഖ്യമന്ത്രിക്ക് ആശംസകള്‍ നേർന്നു.
1964 മേയ് 31 എറണാകുളം ജില്ലയിലെ നെട്ടൂരില്‍ വടശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും നാലാമത്തെ മകനായാണ് സതീശന്റെ ജനനം.