സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

മന്നാർ കടലിടുക്കിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് വേനല്‍മഴ ശക്തമായത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. പ്രത്യേകിച്ച്‌ മധ്യ, തെക്കൻ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഇതോടെ സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്ന കടുത്ത ചൂടിന് ആശ്വാസമാകുമെന്നാണു വിലയിരുത്തല്‍
Previous Post Next Post