ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്.ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് ഉയര്‍ത്തിയ 230 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 13.4 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ടായി 89 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മാത്യു ഷോര്‍ട്ട് 14 പന്തില്‍ 24 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് 7 പന്തില്‍ 16ഉം അന്‍ഷുല്‍ കാംബോജ് 8 പന്തില്‍ 19 റണ്‍സെടുത്തു.
ഗുജറാത്തിനായി മുഹമ്മദ് സിറാജും കാഗിസോ റബാഡയും റാഷിദ് ഖാനും 3 വിക്കറ്റ് വീതം വീഴ്ത്തി. തോല്‍വിയോടെ 14 മത്സരങ്ങലില്‍ 6 ജയവും 8 തോല്‍വിയും അടക്കം 12 പോയിന്‍റുമായി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സീസണ്‍ അവസാനിപ്പിച്ചപ്പോള്‍ 18 പോയിന്‍റുമായി ഗുജറാത്ത് ആദ്യ ക്വാളിഫയറിന് തൊട്ടരികിലെത്തി. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ചെന്നൈ വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. സ്കോര്‍ ഗുജറാത്ത് ടൈറ്റൻസ് 20 ഓവറില്‍ 229-4, ചെന്നൈ സൂപ്പര്‍ കിംഗ്സ് 13.4 ഓവറില്‍ 140ന് ഓള്‍ ഔട്ട്.