കെ മുരളീധരന്‍ ആരോഗ്യ വകുപ്പും ദേവസ്വവും നല്‍കും.

വകുപ്പ് വിഭജനത്തില്‍ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരന്‍ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നല്‍കും.വൈദ്യുതി വകുപ്പെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്.

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പാണ് മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സതീശന്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനില്‍കുമാറിന് ആരോഗ്യം നല്‍കാനായിരുന്നു നീക്കം. വകുപ്പില്‍ എതിര്‍പ്പ് അറിയിച്ച മുരളീധരന്‍ വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്.
Previous Post Next Post