എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്നു. 99.07 ആണ് ഈ വർഷത്തെ വിജയശതമാനം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഷർമിള മേരി ജോസഫ് ആണ് ഫലം പ്രഖ്യാപിച്ചത്.
4,14,290 പേര്‍ പരീക്ഷ എഴുതിയതില്‍ 4,10,456 പേർ വിജയിച്ചു. 3.30 മുതല്‍ ഫലം സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ലഭ്യമാകും.
30,514 പേർ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞതവണ ഇത് 61,444 ആയിരുന്നു. ഐ ടി മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും 'നമ്മുടെ കേരളം' മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും. മാർച്ച് 5 മുതല്‍ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകള്‍ നടന്നത്. ഏപ്രില്‍ 14 മുതല്‍ മെയ് 2 വരെയായിരുന്നു മൂല്യനിർണയം.
സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,14,290 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികള്‍ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.
എസ്‌എസ്‌എല്‍സി ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍
https://kbpe.kerala.gov.in
https://results.digilocker.gov.in
https://sslcexam.kerala.gov.in
https://thslcexam.kerala.gov.in/thslc
https://sslchiexam.kerala.gov.in
https://ahslcexam.kerala.gov.in
www.prd.kerala.gov.in
https://results.kite.kerala.gov.in