ഓക്സിജന്റെ 26-ാം വാര്‍ഷികാഘോഷം; മഞ്ചേരി സ്വദേശി മുജീബിന് ഗ്യാസ് സ്റ്റൗ സമ്മാനം




കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ മലപ്പുറം മഞ്ചേരി നറുകര കൊത്തലത്തില്‍ കെ.മുജീബ് റഹ്‌മാന് ഗ്യാസ് സ്റ്റൗ സമ്മാനമായി ലഭിച്ചു. വ്യാഴാഴ്ച കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നിന്നും ഫോണ്‍ വാങ്ങാന്‍ എത്തിയ കോട്ടയം താഴത്തങ്ങാടി സ്വദേശി സിദ്ധിഖാണ് നറുക്കെടുപ്പ് നടത്തിയത്. സമ്മാനം ലഭിച്ച മുജീബ് റഹ്‌മാന്‍ കഴിഞ്ഞദിവസം മഞ്ചേരി ഷോറും സന്ദര്‍ശിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. നറുക്കെടുപ്പില്‍ ഓക്‌സിജന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട് ജോണ്‍സണ്‍ സാമൂവേല്‍, നെഹ്‌റു സ്‌റ്റേഡിയം അസിസ്റ്റന്റ് ബിസിനസ് മാനേജര്‍ ജോബി, ലിജോ തുടങ്ങിയവര്‍ പങ്കെടുത്തു.  
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.
Previous Post Next Post