പ്ലസ് ടുവിന് 77.97% വിജയം; ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,90,398 വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. പിആര്‍ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്.ഇത്തവണ 77.97 ശതമാനമാണ് വിജയം. മുൻവർഷം ഇത് 77.81 ശതമാനമായിരുന്നു. 30,561 പേർ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 2026 മാർച്ച്‌ 6 മുതല്‍ 28 വരെയായിരുന്നു പ്ലസ് ടു പരീക്ഷകള്‍ നടന്നത്.

പെണ്‍കുട്ടികള്‍ 1,92,751 പേർ പരീക്ഷ എഴുതിയതില്‍ 1,67,475 പേർ ഉപരിപഠനത്തിന് അർഹരായി. 86.89 ശതമാനം വിജയം. 2026 ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.

വിദ്യാർത്ഥികള്‍ക്ക് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളാണുള്ളത്. ഫലം അറിയാൻ കഴിയുന്ന വെബ്സൈറ്റുകള്‍, ആപ്പുകള്‍ എന്നിവ ഏതൊക്കെയെന്നും പ്ലസ് ടു ഫലം അറിയേണ്ടത് എങ്ങനെയും നോക്കാം.

വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും, വാട്സ്‌ആപ്പിലൂടെയും ഫലം അറിയാൻ കഴിയും.

പ്ലസ് ടു ഫലം അറിയാൻ വെബ്സൈറ്റുകള്‍

results.digilocker.gov.in
www.results.kite.kerala.gov.in
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
examresults.kerala.gov.in.
www.prd.kerala.gov.in
results.kerala.gov.in
Previous Post Next Post