ബലിപെരുന്നാല്‍ മേയ് 28ന്.

 
ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവര്‍ അറിയിച്ചു.മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ മെയ് 18 (തിങ്കളാഴ്ച) ദുല്‍ഖഅദ് 30 പൂര്‍ത്തീകരിച്ച്‌ മെയ് 19 ( ചൊവ്വാഴ്ച) ദുല്‍ഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പ്.

പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.
Previous Post Next Post