ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; നറുക്കെടുപ്പിൽ കോട്ടയം സ്വദേശി അരുണിന് ടിവി സമ്മാനം.നറുക്കെടുപ്പ് നടന്നത് നവീകരിച്ച കാഞ്ഞിരപ്പള്ളി ഷോറൂമിൽ.

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കോട്ടയം ഇടപ്പാടി പണ്ഡ്യാൽ വീട്ടിൽ അരുൺ കുര്യാക്കോസിന് ടിവി സമ്മാനമായി ലഭിച്ചു. 
കഴിഞ്ഞ ദിവസം അരുൺ പാലാ ഷോറൂം സന്ദർശിച്ച് 
ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. ശനിയാഴ്ച നവീകരിച്ച കാഞ്ഞിരപ്പള്ളി ഷോറൂമിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, സ്‌മോൾ അപ്ലൈയിൻസസ് ഹെഡ് ആർ. ഹരികുമാർ, ലാപ്ടോപ്പ് ഐ.ടി. ഹെഡ് ശ്രീജിത്ത്, ഫിനാൻസ് ഹെഡ് ടോണി വർഗീസ്, ഓക്സിജൻ മാർക്കറ്റിംഗ് കോർഡിനേറ്റർ അരുൺ ജോ, കോട്ടയം നെഹ്‌റു സ്റ്റേഡിയം അസിസ്റ്റൻ്റ് ബിസിനസ് മാനേജർ ജോബി തുടങ്ങിയവര്‍ പങ്കെടുത്തു.  
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.
Previous Post Next Post