സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്; ഇന്ന് പവന് 1,15,600 രൂപ

സംസ്ഥാനത്ത് ഇന്ന് പവന്റെ വില 1,160 രൂപ വര്‍ധിച്ച്‌ 1,15,600 രൂപയായി. ഗ്രാമിന് 145 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.14450 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി 2000 രൂപയിലധികം ഇടിഞ്ഞശേഷമാണ് കേരളത്തില്‍ തിരിച്ചുകയറ്റം.

പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയുവുണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. ക്രൂഡോയില്‍ വിലയിലുണ്ടായ ഇടിവും ഡോളറും ബോണ്ടും ഇടിഞ്ഞതും വില വര്‍ധനയ്ക്ക് കാരണമായി.
Previous Post Next Post