ഇടുക്കിയില്‍ 11 പേര്‍ക്ക് ഇടിമിന്നലേറ്റു. മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗര്‍ണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുള്‍പ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്.വൈകുന്നേരം അഞ്ച് മണിയോടെ മംഗളാദേവിയിലേക്കുള്ള കാനന പാതയില്‍ ഒന്‍പതാം വളവിലാണ് ഇടിമിന്നലുണ്ടായത്. മിന്നലേറ്റ് പലരും നിലത്ത് വീണു.
ഇടുക്കി ജില്ലാ ആസ്ഥാനത്തെ സിപിഒ അന്‍സാറിന്റെ ഇടത് കൈമുട്ടിന് പൊട്ടലുണ്ടായി. അന്‍സാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരില്‍ മൂന്ന് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. തിരുവനന്തപുരം സ്വദേശി വിഷ്ണു, കമ്പം സ്വദേശി ധനലക്ഷ്മി, ചിന്നമന്നൂര്‍ സ്വദേശികളായ ലോകമണി, പൊന്നു സ്വമി, തൃശ്ശൂര്‍ സ്വദേശികളായ രമ്യ, ബ്രോണ്‍സ്‌കി, കട്ടപ്പന സ്വദേശികളായ ഗിരീഷ്, ശ്രീലക്ഷ്മി, ഏറ്റുമാനൂര്‍ സ്വദേശികളായ അശ്വതി, അഭിനന്ദ് എന്നവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.