VIVO, iQOO Phone ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക! 'സിസ്റ്റം അപ്ഡേറ്റ്' വന്നാല്‍ പണി പാളും; ബാങ്ക് അക്കൗണ്ട് കാലിയാക്കാന്‍ പുതിയ സൈബര്‍ ചതി!

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വീണ്ടും സൈബര്‍ തട്ടിപ്പ്. പ്രമുഖ ബ്രാന്‍ഡുകളായ വിവോ (Vivo), iQOO എന്നിവ ഉപയോഗിക്കുന്നവരെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്' (OriginOS Update) എന്ന വ്യാജേന ഫോണുകളില്‍ മാല്‍വെയറുകള്‍ കയറ്റിവിട്ട് ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്ന പുതിയ രീതിയാണിത്.

തട്ടിപ്പ് ഇങ്ങനെ:

ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ 'അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക' (Urgent System Update Required) എന്ന രീതിയിലുള്ള പോപ്പ്‌അപ്പ് സന്ദേശങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ഇത് ഒറിജിനല്‍ അപ്ഡേറ്റ് ആണെന്ന് കരുതി ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ തന്നെ മാല്‍വെയര്‍ അടങ്ങിയ എ.പി.കെ (APK) ഫയലുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ആകും.

ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ആകുന്നതോടെ നിങ്ങളുടെ ഫോണിന്റെ പൂര്‍ണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും. ക്യാമറ, മൈക്രോഫോണ്‍, എസ്‌എംഎസ്, കോണ്‍ടാക്‌ട് വിവരങ്ങള്‍ എന്നിവ ഇവര്‍ക്ക് രഹസ്യമായി ചോര്‍ത്താന്‍ സാധിക്കും. ഒടുവില്‍ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വെച്ചാണ് ഇവരുടെ നീക്കം.

രക്ഷപെടാന്‍ ഈ വഴികള്‍ നോക്കാം:

അപ്ഡേറ്റ് വഴി മാത്രം: ഫോണിലെ 'Settings' മെനുവിലെ 'System Update' വഴി അല്ലാതെ ബ്രൗസര്‍ വഴിയോ മെസേജുകള്‍ വഴിയോ വരുന്ന ലിങ്കുകളില്‍ ഒരുകാരണവശാലും ക്ലിക്ക് ചെയ്യരുത്.

ഭീഷണി വേണ്ട: 'ഫോണ്‍ ബ്ലോക്ക് ചെയ്യും' എന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ കണ്ടാല്‍ അത് പൂര്‍ണ്ണമായും അവഗണിക്കുക.

Unknown Sources: ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷന്‍ എപ്പോഴും ഓഫ് ചെയ്തു വെക്കുക.

ആന്റിവൈറസ്: വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്വെയറുകള്‍ മാത്രം ഫോണില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക
Previous Post Next Post