മുംബൈ∙ പൊരുതി വീണു മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബoഗളൂരുവിന്റെ കുതിപ്പ്. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ 18 റൺസ് വിജയമാണ് ബെംഗളൂരു നേടിയത്. ആര്‍സിബി ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം.പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മൂന്നാം വിജയത്തോടെ ആറു പോയിന്റുള്ള ആർസിബി മൂന്നാം സ്ഥാനത്താണ്. അതേസമയം രണ്ടു പോയിന്റു മാത്രമുള്ള മുംബൈ എട്ടാമതാണ്.
അവസാന പന്തുകളിൽ തകർത്തടിച്ച് അർധ സെഞ്ചറി നേടിയ ഷെർഫെയ്ൻ റുഥര്‍ഫോഡാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഒന്‍പതു സിക്സുകൾ ബൗണ്ടറി കടത്തിയ റുഥർഫോഡ് 31 പന്തിൽ 71 റണ്‍സുമായി പുറത്താകാതെനിന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ(22 പന്തിൽ 40), റയാൻ റിക്കിൾട്ടൻ (22 പന്തിൽ 37),സൂര്യകുമാർ യാദവ് (22 പന്തിൽ 33) എന്നിവർ പൊരുതിനിന്നെങ്കിലും വലിയ സ്കോറുകൾ കണ്ടെത്താൻ സാധിക്കാതിരുന്നതു മുംബൈയ്ക്കു തിരിച്ചടിയായി.