വീട്ടുടമയേയും പെണ്‍മക്കളെയും പിടിച്ചു പുറത്തിറക്കി ; കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത വീട് JCB ഉപയോഗിച്ച്‌ നിരത്തി!

കടുത്തുരുത്തി :വീടും സ്ഥലവും ജപ്തി ചെയ്തു വീട്ടുകാരെ ഇറക്കിവിട്ട ശേഷം വീട് ജെ.സി.ബി ഉപയോഗിച്ച്‌ ഇടിച്ചു നിരത്തി.
കടുത്തുരുത്തി അര്‍ബന്‍ ബാങ്കാണു ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ കൊടും ക്രൂരത കാട്ടിയത്. വീടിനകത്തുണ്ടായിരുന്ന വീടിന്റെ ഉടമ കോതനല്ലൂര്‍ മണ്ണാരംകലായില്‍ അജികുമാര്‍, രണ്ടു പെണ്‍മക്കളെയും ഇറക്കിവിട്ട ശേഷമാണു വീട് ഇടിച്ചു നിര്‍ത്തിയത്.

വീടും, സ്ഥലവും ഉടമയില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ബാങ്ക് ഹൈകോടതിയില്‍ കൊടുത്ത കേസ് ബാങ്കിന് അനുകൂലമായ വിധി ലഭിച്ചിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തെ ഇറക്കിവിടാന്‍ ബാങ്ക് അധികൃതര്‍ പോലീസ്, ഫയര്‍ ഫോര്‍ഴ്‌സ്, അംബുലന്‍സ് എന്നിവയുടെ സഹായത്തോടെയാണ് എത്തിയത്‌അജികുമാര്‍ അസ്വസ്ത പ്രകടിപ്പിച്ചതോടെ ഇവരെ അംബുലന്‍സില്‍ കയറ്റി കടുത്തുരുത്തി കോ ഓപറേറ്റിവ് ആശുപത്രിയിലേക്കു മാറ്റി. ഈ സമയം അജി കുമാറിന്റെ ഭാര്യ സവിത പുറത്തു ജോലിക്കു പോയിരിക്കുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ച്‌ 13 ന് ബാങ്ക് വീട് പൂട്ടി മറുതാക്കോലിട്ട് പൂട്ടിയതോടെ കടക്കെണി ആശ്വാസ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാങ്കിന്റെ മുന്നില്‍ അജികുമാറും ഭാര്യ സവിതയും വിഷ ദ്രാവകവുമായി എത്തി ആത്മഹത്യ ഭീഷണി മുഴുക്കിയിരുന്നു. തുടര്‍ന്നു കടകെണി അശ്വാസ പ്രവര്‍ത്തകരുടെ നെതൃത്വത്തില്‍ ഇവര്‍ രാത്രി വീടിന്റെ താഴ് തകര്‍ത്തു വീടിനുള്ളില്‍ താമസം ഉറപ്പിച്ചു. തുടര്‍ന്നു ബാങ്ക് ഹൈക്കോടതിയില്‍ നിന്നും വിധി സംഘടിപ്പിച്ചാണു വീണ്ടും വീടും സ്ഥലവും കൈവശപ്പെടുത്തിയത്.

2011ല്‍ അജികുമാറിന്റെ പേരിലുള്ള 33 സെന്റ് സ്ഥലവും വീടും ഈടുവച്ചു പലപ്പോഴായി 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കോവിഡിനെ തുടര്‍ന്നു വായ്പ കുടിശികയായി . ഇപ്പോള്‍ 47 ലക്ഷം രൂപ ആയി ഈ തുക അടച്ചാല്‍ നടപടിയില്‍ നിന്നും ഒഴിവാക്കാമെന്നു ബാങ്ക് അധികൃതര്‍ പറഞ്ഞതായി അജികുമാര്‍ പറഞ്ഞു. എന്നാല്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാതെ കൈ വശപ്പെടുത്തിയ സ്വത്ത് വകകള്‍ മറ്റൊരു വ്യക്തിക്ക് 54 ലക്ഷം രൂപക്ക് മറിച്ചു വിറ്റെന്നാണു ബാങ്ക് പിന്നീട് അറിയിച്ചത് എന്ന് അജികുമാര്‍ പറയുന്നത്.

47 ലക്ഷം രൂപ അടക്കാന്‍ തയ്യാറായെങ്കിലും സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 33 സെന്റില്‍ 16 സെന്റ് വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും ബാങ്ക് അതിനും തയ്യാറായില്ലാ. തുടര്‍ന്നു കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കി. പോലീസ് സംസാരിച്ചിട്ടും പരിഹാരമായിരുന്നില്ല. കടുത്തുരുത്തി അര്‍ബന്‍ ബാങ്ക് കേന്ദ്രീകരിച്ച്‌ ഭൂമാഫിയ വായ്പ കുടിശിയായ അവരുടെ വസ്തുവകകള്‍ കൈവശപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും വീട്ടുകാര്‍ ആരോപിക്കുന്നു.
Previous Post Next Post