സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു!

കണ്ണൂർ :ചക്കരക്കല്‍ പള്ളിപ്പൊയിലില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി എം വി സനല്‍ കുമാര്‍ (37) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ സനല്‍ കുമാര്‍ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

സഹപ്രവര്‍ത്തകര്‍ ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Previous Post Next Post