ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 9 വിക്കറ്റ് വിജയവുമായി ആര്‍സിബി. ഡല്‍ഹിയെ 75 റണ്‍സിന് എറിഞ്ഞൊതുക്കിയ ശേഷം ആര്‍സിബി 6.3 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.
ജേക്കബ് ബെത്തല്‍ 11 പന്തില്‍ 20 റണ്‍സ് നേടി പുറത്തായപ്പോള്‍ കൈല്‍ ജാമിസണിനായിരുന്നു വിക്കറ്റ്.
ദേവ്ദത്ത് പടിക്കല്‍ 34 റണ്‍സുമായി ആര്‍സിബിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ താരം 13 പന്തില്‍ നിന്നാണ് ഈ സ്കോര്‍ നേടിയത്. വിരാട് കോഹ‍്ലി 15 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. 22 പന്തില്‍ നിന്ന് 51 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.