ചൂടിന് ആശ്വാസമായി മഴയെത്തുന്നു; 29 മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. ഈ മാസം 29 മുതല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഏപ്രില്‍ 29 : പത്തനംതിട്ട, ഇടുക്കി

ഏപ്രില്‍ 30 : കണ്ണൂര്‍, കാസര്‍കോട്

മേയ് 01: പത്തനംതിട്ട, ഇടുക്കി, വയനാട്.

സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വേനല്‍ മഴ വലിയ ആശ്വാസമാകും. താപനില വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഇന്നും നാളെയും പാലക്കാട് ജില്ലയില്‍ 40 ഡിഗ്രീ സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ 39 ഡിഗ്രീ സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രീ സെല്‍ഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രീ സെല്‍ഷ്യസ് വരെയും തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രീ സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
Previous Post Next Post