ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ ഇത്തവണയും പെൺകുട്ടികൾ മുന്നിൽ . 93.70 ആണ് വിജയശതമാനം. സാധാരണയായി മെയ് പകുതിയോടെ പ്രഖ്യാപിക്കാറുള്ള ഫലം, റെക്കോർഡ് വേഗത്തിൽ മൂല്യനിർണ്ണയം പൂർത്തിയാക്കി ഒരു മാസം മുൻപേ പുറത്തുവിടാൻ ബോർഡിന് സാധിച്ചു.
94.99 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 92.69 ആണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 87.50 ശതമാനം പേർ വിജയിച്ചു.