ഡല്‍ഹിയിലെ രോഹിണി മേഖലയില്‍ വന്‍ തീപിടിത്തം; കുടിലുകള്‍ കത്തിനശിച്ചു, ദമ്പതികളും രണ്ട് വയസ്സുകാരി മകളും മരിച്ചു

ഡൽഹി :ഡല്‍ഹിയില്‍  രോഹിണി മേഖലയിലുണ്ടായ തീപിടിത്തത്തില്‍ ഒരു കൂട്ടം കുടിലുകള്‍ കത്തിനശിച്ചു.സംഭവത്തില്‍ രണ്ട് വയസ്സായ കുട്ടി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ദമ്പതികളും ഇവരുടെ മകളുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.25ഓടെയായിരുന്നു തീപിടിത്തം.അഗ്നിശമന സേനയെത്തി ഏറെ നേരം കഠിന പ്രയത്‌നം നടത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന 400 സ്‌ക്വയര്‍-യാര്‍ഡ് പ്ലോട്ടാണ് തീപിടിത്തത്തിന്റെ ഉത്ഭവ കേന്ദ്രം. ഇവിടെ നിന്ന് തീ സമീപത്തെ കുടിലുകളിലേക്ക് പടരുകയായിരുന്നു. ഇടുങ്ങിയ വഴികളായതിനാല്‍ അഗ്നിശമന സേനാ വാഹനങ്ങള്‍ക്ക് ഇവിടെയെത്താന്‍ വളരെ പ്രയാസപ്പെടേണ്ടി വന്നു.
കണ്ടെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അഗ്നിശമന സേനക്കൊപ്പം പോലീസ്, സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ആന്‍ഡ് ട്രോമ സര്‍വീസ് (സി എ ടി എസ്), വൈദ്യുതി വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Previous Post Next Post