കൂറ്റൻ ട്രക്ക് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം;

16 ടയറുകളുള്ള കൂറ്റൻ ട്രക്ക് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. അഭിഭാഷകൻ ബി ശ്രീനിവാസ റാവുവിനാണ് ജീവൻ നഷ്ടമായത്.ഹൈദരാബാദ് - വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേർല മണ്ഡലത്തിലെ കീസര ടോള്‍ പ്ലാസയില്‍ ശനിയാഴ്ച വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്. ഹൈദരാബാദിലെ യെല്ലറെഡ്ഡിഗുഡ സ്വദേശിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ ശ്രീനിവാസ റാവു
നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് അപകടത്തില്‍ പെടുകയും സമീപത്തുകൂടി കടന്നുപോയ ബിഎംഡബ്ല്യു കാറിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ബിഎംഡബ്ല്യു കാറ് പൂർണമായും തകർന്നു. വളവ് എടുക്കുന്നതിനിടെ ബ്രേക്ക് തകരാറിലായതിനാല്‍ ടാങ്കർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആ സമയത്ത് ബിഎംഡബ്ല്യു കാർ ടോള്‍ ഗേറ്റിലൂടെ കടന്നുപോകുകയായിരുന്നു. കൂറ്റൻ ടാങ്കർ ലോറി മുകളിലേക്ക് വീണതിനാല്‍ ബിഎംഡബ്ല്യു കാർ പൂർണമായും തകർന്നു. അപകടസമയത്ത് ശ്രീനിവാസ മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. മൃതദേഹം ചതഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Previous Post Next Post