കൊച്ചിയിൽ പോലീസിനെ ആക്രമിച്ച കേസിൽ സഹോദരങ്ങള്‍ പിടിയില്‍; ഇരുവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍


കൊച്ചിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ഔദ്യോഗിക വാഹനം തകർക്കുകയും ആക്രമിക്കുകയും  ചെയ്ത കേസില്‍ സഹോദരങ്ങളായ ജിൻ്റോ, പ്രിൻസ് എന്നിവരാണ് പിടിയിലായത്.മണ്ണാർക്കാട് സ്വദേശികളായ ഇവരെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്യുകയാരുന്നു.പിടിയിലായ ജിൻ്റോ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും പോലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആളുമാണെന്ന് അധികൃതർ വ്യക്തമാക്കി.

പോലീസിനെ ആക്രമിച്ചതിന് പുറമെ, പോലീസിൻ്റെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടങ്ങള്‍ വരുത്തിയതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമമായ പിഡിപിപി ആക്‌ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായ ജിൻ്റോ മണ്ണാർക്കാട് ഭാഗത്തെ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിലവില്‍ ആറോളം ക്രിമിനല്‍ കേസുകള്‍ വിവിധ സ്റ്റേഷനുകളിലായുണ്ട്. പ്രദേശത്തെ ഗുണ്ടാ പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


Previous Post Next Post