വോട്ടിംഗ് കണക്കുകളില്‍ രഹസ്യം വേണ്ട!, തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്, മണ്ഡലം തിരിച്ചുള്ള വിവരങ്ങള്‍ ഉടൻ പുറത്തുവിടണമെന്ന് ആവശ്യം

കേരളത്തില്‍ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്.

നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിംഗ് ശതമാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. പോളിംഗ് വിവരങ്ങളും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടൻ അപ്‌ലോഡ് ചെയ്യണം. കണക്കുകള്‍ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്നും, ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍, ഓരോ വോട്ടും നിർണ്ണായകമാണെന്ന് മുന്നണികള്‍ വിലയിരുത്തുന്നു. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തില്‍ മുൻവർഷങ്ങളേക്കാള്‍ വർദ്ധനവുണ്ടായേക്കാമെന്ന സൂചനകള്‍ക്കിടയിലാണ് കണക്കുകള്‍ക്കായി പ്രതിപക്ഷം സമ്മർദ്ദം ശക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രതികരണത്തിനായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.
Previous Post Next Post