നിതിൻ എടുത്ത ലോണുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോൾ വന്നു, അധ്യാപിക പൊലീസിൽ പരാതി നൽകി'; പൊലീസ് കമ്മീഷ്ണർ

കണ്ണൂർ:അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കോളേജ് അധ്യാപകർക്കെതിരെ കേസെടുത്തു.പത്താം തീയതി അധ്യാപികയ്ക്ക് ലോൺ ഏജൻസിയിൽ നിന്ന് തുടർച്ചയായ കോളുകൾ വന്നതായി സൈബർ അന്വേഷണത്തിൽ വ്യക്തമായി.  വകുപ്പ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെ പ്രതിചേർത്താണ് ചക്കരക്കൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിതിൻ രാജിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
Previous Post Next Post