തെരഞ്ഞെടുപ്പ് ദിവസം സി പി എം സഹായത്തോടെ എസ്ഡിപിഐ കലാപം ഉണ്ടാക്കാൻ ആസൂത്രണം നടത്തുകയാണെന്ന് ജി സുധാകരൻ.
അതിനാല്‍ അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.അമ്പലപ്പുഴയില്‍ സിപിഎം.-എസ്ഡിപിഐ നേതാക്കള്‍ വോട്ടർമാരെ തടയാൻ ശ്രമിക്കുകയാണ്. തന്നെ തോല്‍പ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നുവെന്നും സുധാകരൻ ആരോപിക്കുന്നു. മുൻ സിപിഎം നേതാവായ ജി സുധാകരൻ അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുകയാണ്.
സിപിഎം ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കല്‍ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നല്‍കിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്.സിപിഎം- എസ്ഡിപിഐ നേതാക്കള്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയാണ്. തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും തൻറെ ഡ്രൈവർ പ്രദീപിന് വധ ഭീഷണിയുണ്ടെന്നും പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരൻ നേരത്തേ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പൊലീസ് മേധാവിയേയും ജില്ലാ കലക്ടറേയും സമീപിച്ചിരുന്നു.എന്നാല്‍, അനുകൂല സമീപനം ഉണ്ടാകാതിരുന്നതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ജി സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്കും, സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർക്കും പരാതി നല്‍കിയിട്ടുണ്ട്. ജി സുധാകരന്റെ പരാതി ലഭിച്ചതായി ആലപ്പുഴ എസ്പി മോഹനചന്ദ്രൻ വ്യക്തമാക്കി.