പെരുമ്പാവൂരിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; ആറ് പേർ കസ്റ്റഡിയിൽ


 

കൊച്ചി: പെരുമ്പാവൂരിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്.


ഇന്നലെ രാത്രിയായിരുന്നു സംഭവം. ആസം സ്വദേശികളാണ് കസ്റ്റഡിയിലായവരെന്ന് പൊലീസ് അറിയിച്ചു. മരിച്ചയാളും കസ്റ്റഡിയിലായവരും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഇവരുടെ മൊബൈൽ ഫോൺ മോഷണം പോയെന്ന് പറഞ്ഞായിരുന്നു ആറംഘസംഘം യുവാവിനെ മർദിച്ചത്.


Previous Post Next Post