തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍; ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദം.


സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിന് ആവേശത്തിരയിളക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികള്‍.

മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിംങ്. ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയർത്തി കളം നിറഞ്ഞുള്ള കളിയിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മുന്നണികള്‍.

മൂന്നാഴ്ച കാലം നീണ്ടു നിന്ന പ്രചാരണത്തിനാണ് അവസാനം കുറിക്കുന്നത്. കടുത്ത വേനല്‍ ചൂടിനെ വകവെക്കാതെ റോഡ് ഷോകളും കണ്‍വെൻഷനുകളും നേരിട്ടുള്ള വോട്ട് തേടലുമായി സ്ഥാനാർഥികളെല്ലാം കേരളത്തിലെ വീട് വീടാന്തരം കയറിയിറങ്ങി. സംസ്ഥാനം സമാനതകള്‍ ഇല്ലാത്ത രാഷ്ട്രീയ ആവേശത്തിലേക്കും മാറി. ഇന്ന് വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിക്കും.

എല്‍ഡിഎഫിന്റെ പ്രചരണ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെയായിരുന്നു. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പ്രചാരണത്തിന് നേതൃത്വം നല്‍കി. യുഡിഎഫിന് വേണ്ടി രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് ദേശീയ നേതാക്കളും കളത്തില്‍ ഇറങ്ങി. ബിജെപിക്ക് വേണ്ടി നാലിടങ്ങളില്‍ പ്രധാനമന്ത്രി എത്തി. പ്രചരണ രംഗത്ത് അനവധി വിഷയങ്ങള്‍ ഉയർന്നു. ബിജെപി സിപിഎം ഡീല്‍ ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചു. ചെറ്റത്തരവും, വീട്ടില്‍ പോയി ചോദിക്കു എന്നെല്ലാമുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളും പ്രചരണ രംഗത്ത് ചർച്ചയായി. എന്നാല്‍, വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ട് അവിടെ എന്ന ചോദ്യങ്ങള്‍ എല്‍ഡിഎഫ് ഉയർത്തി. എം സ്വരാജിന്‍റെ ശവം തൂക്ക് പരാമർശം തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വലിയ ചർച്ചയായി.

ആദ്യഘട്ടങ്ങളില്‍ കൃത്യമായി മറുപടി പറയാതിരുന്ന യുഡിഎഫ് നേതാക്കള്‍ ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കണക്ക് അവതരിപ്പിച്ചു. വിഷയം മാറ്റി വിടാൻ ശബരിമല സ്വർണക്കുള്ളയും, സിപിഎം എസ്ഡിപിഐ ഡീലുമെല്ലാം ഉയർത്തി പ്രതിപക്ഷം. രണ്ടു മുന്നണികളെയും നേരിടാൻ ശബരിമല സ്വർണക്കൊള്ള വിവാദം പ്രധാനമന്ത്രി തൊടുത്തു

Previous Post Next Post