വൈക്കത്ത് തലയാഴം സിപിഐ ഓഫീസില്‍ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കള്‍ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു.
സമൂഹമാധ്യമങ്ങളില്‍ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.