ഏറ്റവും പ്രധാനപ്പെട്ട എണ്ണ ചരക്ക് ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ക്കിടയില്‍ ആഗോള എണ്ണ വിപണിയെയും വ്യാപാരത്തെയും ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് ഇറാൻ പിന്നോട്ട് പോയി എന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇത് വലിയൊരു നാഴികക്കല്ലാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.