കാമുകന്റെ കൂടെ പോവാൻ പെൺകുട്ടിയെ അനുവദിച്ച് താമരശ്ശേരി കോടതി. പിന്നാലെ കോടതിക്ക് മുന്നിൽ പൊരിഞ്ഞ തല്ല്. യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളുമാണ് കോടതി പരിസരത്ത് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ഇക്കഴിഞ്ഞ നാലാം തീയതിയാണ് മുക്കം സ്വദേശികളുടെ മകളെ കാണാതായത്. പിന്നാലെ കുടുംബം മുക്കം പൊലീസിൽ പരാതി നൽകി. പിന്നാലെ ആൺസുഹൃത്തിനെയും യുവതിയേയും പൊലീസ് വിളിച്ചുവരുത്തി. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായതിനാൽ (20) സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം വിടാൻ കോടതി തീരുമാനിച്ചു. ശേഷം കോടതിയ്ക്ക് പുറത്തിറങ്ങിയപ്പോഴാണ് യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്റെ സുഹൃത്തുക്കളും തമ്മിൽ അടിപിടിയായത്.
മകളെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. ഇത് യുവാവ് എതിർത്തു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ അടിപിടിയായി. പിന്നാലെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു.