ഇത്ര ചെറിയ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കാൻ ദ്വാരത്തിന് ഇത്ര വലിപ്പം വേണോ? അടിമുടി ദുരൂഹതയെന്ന് സണ്ണി ജോസഫ്.


വീട്ടിലെ വോട്ടി'ല്‍ അടിമുടി ദുരൂഹതയെന്ന് കെപിസിസി അധ്യക്ഷനും പേരാവൂർ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ സണ്ണി ജോസഫ്.

വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും ചെറിയ ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ ഇത്രയും വലിപ്പമുള്ള ദ്വാരം എന്തിനെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. പേരാവൂർ നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ചിത്രങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദർശിപ്പുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോപണം.

വിരലുകള്‍ കടക്കാൻ പറ്റുന്ന വലിപ്പത്തിലുള്ള ദ്വാരം ബാലറ്റ് പെട്ടിക്ക് എന്തിനാണ്. അതിന് ഒരു സുരക്ഷിതത്വവുമില്ല. ബാലറ്റ് പെട്ടി കുത്തനെ പിടിച്ചാല്‍ ബാലറ്റ് പുറക്കേക്ക് വരും. ഈര്‍ക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച്‌ ബാലറ്റ് എളുപ്പത്തില്‍ പുറത്തെടുക്കാൻ പറ്റുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Previous Post Next Post