തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി പട്ടിക പുറത്ത്; കെ. അണ്ണാമലൈ മത്സരിക്കില്ല.


തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 27 സ്ഥാനാർത്ഥികളുടെ പൂർണ പട്ടിക പുറത്തുവിട്ട് ബിജെപി. എന്നാല്‍ പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മുഖമായ മുൻ സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. കേന്ദ്ര നേതൃത്വം അവസാന നിമിഷം വരെ സമ്മർദ്ദം ചെലുത്തിയെങ്കിലും മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ അണ്ണാമലൈ ഉറച്ചുനിന്നു.

കോയമ്പത്തൂർ മേഖലയില്‍ ബിജെപിക്ക് താത്പര്യമുണ്ടായിരുന്ന സിംഗനല്ലൂർ, സുലൂർ തുടങ്ങിയ സീറ്റുകള്‍ എഐഎഡിഎംകെ വിട്ടുനല്‍കാത്തതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്.

കേന്ദ്രമന്ത്രി എല്‍. മുരുകൻ അവിനാശി (എസ്സി) മണ്ഡലത്തില്‍ നിന്നും മത്സരിക്കും.
തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപ്പൂരില്‍ നിന്ന് ജനവിധി തേടും. വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തില്‍ തന്നെ ഇത്തവണയും മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂർ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.

Previous Post Next Post