കടല്‍ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാല്‍ തീരമേഖല വറുതിയുടെ പിടിയിലായിട്ട് ആഴ്ചകളായി, ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. താരതമ്യേന കടലില്‍ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാല്‍ മീനുകള്‍ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്.
സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇത്തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ പോലും വേണ്ടത്ര മത്സ്യലഭ്യത ഉണ്ടായില്ല. പാചക വാതക പ്രതിസന്ധിയും ഇന്ധന വില വർധനവും മൂലം മത്സ്യബന്ധന ചെലവ് വർധിച്ചത് തൊഴിലാളികളെ പിറകോട്ടു വലിക്കുകയാണ്.
മത്സ്യവരവ് കുറഞ്ഞത് ഹാർബറുകളിലെ തൊഴിലാളികള്‍, ഐസ് വ്യാപാരികള്‍, അനുബന്ധ കച്ചവടക്കാർ എന്നിവർക്കും തിരിച്ചടിയായി. ഹാർബറുകള്‍ നിശ്ചലമാകുന്നത് ഓട്ടോ തൊഴിലാളികള്‍, തട്ടുകടക്കാർ, കയറ്റിറക്ക് തൊഴിലാളികള്‍ എന്നിവരെയും ബാധിച്ചിട്ടുണ്ട്.
ബീഫ് നിരോധനമുള്ള സ്ഥലങ്ങളിലെ കയറ്റുമതിക്കായുള്ള അറവുശാലകളില് നിന്ന് കര്ഷകര് നേരിട്ട് കാലികളെ വില്ക്കുന്നതും ബീഫ് ലഭ്യതക്കുറവിന് കാരണമായി. കഴിഞ്ഞ മാസങ്ങളില്‍ 380 രൂപാ നിരക്കില്‍ ബീഫ് വിറ്റ സ്റ്റാളുകളില്‍ 450 രൂപായടുത്താണ് ഇപ്പോള്‍ വില.
വേനല്‍ കടുത്തതോടെ കേരളത്തില്‍ ചിക്കൻ വിലയിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, കിലോയ്ക്ക് 160-300 രൂപ വരെയാണ് നിലവിലെ നിരക്ക്. തമിഴ്നാട്ടില്‍ നിന്നുള്ള കോഴിവരവ് കുറഞ്ഞതും കടുത്ത ചൂടില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതും ഉല്‍പ്പാദനം കുറയാൻ കാരണമായി.