കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.


കോഴിക്കോട് കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊയിലാണ്ടി സ്വദേശി അദ്വൈത്(18)ആണ് മരിച്ചത്.

വീടിന് സമീപത്തുവെച്ച് കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വീടിന് സമീപത്ത് കൂട്ടുകാർക്കൊപ്പം 'ഗുണ്ട്' പൊട്ടിക്കുന്നതിനിടെ അത് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടർന്ന് അദ്വൈതിന്റെ നെഞ്ചിലേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായത്.

Previous Post Next Post