'ഇന്ന് രാത്രി ഒരു സമ്പൂര്‍ണ്ണ നാഗരികത തന്നെ ഇല്ലാതാകും': ഇറാനെതിരെ കടുത്ത ഭീഷണി ആവര്‍ത്തിച്ച്‌ ട്രംപ്.


ഹോർമുസ് കടലിടുക്ക് തുറന്നുനല്‍കാൻ ഇറാൻ ഭരണകൂടത്തിന് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ, അതീവ ഗുരുതരമായ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' (Truth Social) വഴിയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. "ഇന്ന് രാത്രി ഒരു സമ്പൂർണ്ണ നാഗരികത തന്നെ ഇല്ലാതാകും, അത് ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയില്ല" എന്ന് പറഞ്ഞുകൊണ്ടാണ് ട്രംപിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

ഇത്തരമൊരു ദുരന്തം ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അത് സംഭവിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ നിലവിലെ ഭരണകൂടത്തെ മാറ്റുകയും പകരം തീവ്രവാദ ചിന്താഗതികളില്ലാത്ത പുതിയ ആളുകള്‍ വരികയും ചെയ്താല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. "47 വർഷത്തെ പിടിച്ചുപറിയും അഴിമതിയും മരണവും ഇന്ന് രാത്രിയോടെ അവസാനിക്കും. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായിരിക്കും ഇത്" - ട്രംപ് കുറിച്ചു.

Previous Post Next Post