ആർ.ബാലകൃഷ്ണപിള്ളയ്ക്ക് പിന്നാലെ ആന്റണി രാജുവും ജയിലിലേക്ക് പോവുന്നതോടെ, കേരളത്തില്‍ ജയിലിലാവുന്ന മുൻമന്ത്രിമാർ രണ്ടാവും.
മയക്കുമരുന്ന് കേസിലെ നിർണ്ണായക തെളിവായിരുന്ന അടിവസ്ത്രം മാറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളിയതോടെയാണിത്.ശിക്ഷ വന്നതിനു പിമജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയ കുറ്റം കൂടി മരവിപ്പിച്ചാലേ ആന്റണി രാജുവിന്റെ അയോഗ്യത മാറി കിട്ടുമായിരുന്നുള്ളൂ. ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം കഠിന തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നത്.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വർഷം തടവ് വിധിച്ചിരുന്നു.ന്നാലെ രണ്ടാം പ്രതിയായ ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു. 6 വർഷത്തേക്കു മത്സരിക്കാനാകില്ല.
മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത് കൂടി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹർജിയാണ് കോടതി തള്ളിയത്. കുറ്റം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ ആന്റണി രാജുവിന്റെ അയോഗ്യതയും തുടരും.കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വർഷം തടവ് വിധിച്ചിരുന്നു.