ഭരണത്തുടര്‍ച്ച ഉറപ്പിച്ച്‌ പിണറായി; മേയ്‌ 5-ന്‌ 'പന്തലിടാന്‍' നിര്‍ദേശം.


നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരാന്‍ ഒരാഴ്‌ച മാത്രം ശേഷിക്കേ, ഭരണത്തുടര്‍ച്ച ഉറപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

വോട്ടെണ്ണല്‍ ദിനമായ മേയ്‌ നാലിനു പിറ്റേന്നുതന്നെ സത്യപ്രതിജ്‌ഞയ്‌ക്കു പന്തലിടാന്‍ നിര്‍ദേശം നല്‍കിയതായി സൂചന!

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടും പാര്‍ട്ടി തലത്തിലുള്ള വിലയിരുത്തലുകളുമാണ്‌ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ആത്മവിശ്വാസമേകുന്നത്‌. പ്രമുഖ ചാനലുകളെല്ലാം എക്‌സിറ്റ്‌ പോള്‍ സര്‍വേകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. എന്നാല്‍, നാല്‌ സംസ്‌ഥാനങ്ങളിലേക്കുള്ള അവസാനഘട്ടം തെരഞ്ഞെടുപ്പ്‌ നടക്കുന്ന 29-നുശേഷമേ സര്‍വേ ഫലം പുറത്തുവിടാനാകൂ.

Previous Post Next Post