സമീപകാലത്തായി ഒട്ടനവധി നല്ല പ്രവർത്തികള്‍ ചെയ്യുന്ന തൊപ്പിയുടെ പോസ്റ്റിന് താഴെ വന്നൊരു കമന്റും പിന്നീട് നടന്ന കാര്യങ്ങളുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഏതാനും ദിവസം മുൻപ് വിഷു പ്രമാണിച്ചൊരു ഗീവ് എവേ തൊപ്പി സംഘടിപ്പിച്ചിരുന്നു. പൈസയാണ് വിജയ്ക്ക് കൊടുക്കുക.
ഈ വീഡിയോയ്ക്ക് താഴെയാണ് നിസ മോള്‍ എന്ന യുവതിയുടെ കമന്റ് വന്നത്. 'എനിക്ക് തരുമോ. നട്ടെല്ല് സര്‍ജറി ചെയ്യാന്‍ ആണ്. വിഷു കൈ നീട്ടം ആയി. ഒരു സഹായം ആയി. വേറേ വഴിയില്ല എനിക്ക്', എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട തൊപ്പി അവരുടെ കാര്യങ്ങളെല്ലാം അന്വേഷിക്കുകയും ചെയ്തു. ഒടുവില്‍ സർപ്രൈസായി ആ യുവതിയെ കാണാൻ ആശുപത്രിയിലേക്ക് പോകുകയും പണം നല്‍കി സഹായിക്കുകയും ചെയ്തു തൊപ്പി.
ഇത് ഗീവ് എവേയുടെ പൈസയല്ല. രണ്ട് ദിവസം മുന്‍പ് ഒരു ഗീവ് എവേ കൊടുത്തിരുന്നു. അതിന് താഴെ ഒരു ഇത്ത വന്ന് ആ പൈസ തരുമോ. സര്‍ജറി ചെയ്യാനാണ്. എനിക്ക് വേറെ വഴിയില്ല എന്നൊക്കെ പറഞ്ഞൊരു കമന്‍റ് ഇട്ടു. അത് കണ്ടപ്പോള്‍ ഗീവ് എവേ അവര്‍ക്ക് തന്നെ കിട്ടണമെന്ന് ഞാന്‍ ഒരുപാട് അഗ്രഹിച്ചു. പക്ഷേ അത് നടന്നില്ല. രണ്ട് ദിവസം മുന്‍പ് വിജയികള്‍ക്ക് പൈസ കൊടുത്തു. ഗിവ് എവേയുടെ റൂള്‍സും തെറ്റിക്കാന്‍ പറ്റില്ല. ആ ഇത്ത ഇപ്പോള്‍ അങ്കമാലിയിലുള്ള ആശുപത്രിയിലാണ്. സര്‍പ്രൈസ് ആയി അവിടെ പോയിട്ട് ഇത്താന്‍റെ പ്രശ്നങ്ങളെല്ലാം തീര്‍ത്ത് കൊടുക്കാമെന്ന് വിചാരിച്ചു. അവരുമായി കുറച്ചധികം നേരം ഇരുന്ന് സംസാരിച്ചു. ഇത്താന്‍റെ ഭര്‍ത്താവ് അഞ്ചാറ് വര്‍ഷം മുന്‍പ് മരിച്ചതാണ്. ആരോരും ഇല്ലാത്തതാണ്. ഇങ്ങനത്തെ കാര്യങ്ങളുണ്ടെങ്കില്‍ ഒരു മടിയും കൂടാതെ മെസേജ് അയച്ചോ. വെറുതെ കമന്‍റ് ഇടാന്‍ നില്‍ക്കണ്ട. നേരിട്ട് മെസേജ് അയച്ചോ. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്ത് തരും. ഞാനിപ്പോള്‍ ലൈവ് കാര്യങ്ങളൊന്നും ഇല്ല. ബ്രേക്കെടുത്തിരിക്കയാണ്. സിനിമയും കാര്യങ്ങളുമായിട്ട്. കുറച്ചധികം സമയവുമുണ്ട്. ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മെസേജ് അയക്കൂ", എന്നാണ് തൊപ്പി വീഡിയോയില്‍ പറഞ്ഞത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് തൊപ്പിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്.