ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിനുള്ളില്‍ കയറിയ യുഡിഎഫ് ഏജന്റ് പോലീസ് കസ്റ്റഡിയില്‍.


ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച്‌ ബൂത്തിനുള്ളില്‍ കയറിയ യുഡിഎഫ് ബൂത്ത് ഏജന്റ് പിടിയില്‍. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ നീലകണ്ഠന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് ബി എം ജമാലാണ് പിടിയിലായത്.

ബേക്കല്‍ ഇസ്ലാമിയ എഎല്‍പി സ്‌കൂളിലെ 165-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ജമാല്‍ ധരിച്ച കണ്ണടയില്‍ ക്യാമറയുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫീസറും പോലീസും ഇടപെട്ട് കണ്ണട പിടിച്ചെടുത്തു.

പരാതിയെ തുടര്‍ന്ന് ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടര്‍ന്ന് ബൂത്തില്‍ നേരിയ സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.

Previous Post Next Post