കഷ്ടം തന്നെ! രണ്ട് വര്‍ഷമായി ഭാര്യയുടെ പീഡനം; ദൃശ്യങ്ങള്‍ ലാപ്ടോപ്പില്‍ പകര്‍ത്തി ഭര്‍ത്താവ്.

ഭർത്താവിനെ ഭാര്യ ശാരീരികമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ വിവാഹ ജീവിതത്തെപ്പറ്റിയുള്ള വലിയ ചർച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കമായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി പീഡനം സഹിക്കുകയായിരുന്ന യുവാവ് ഒടുവില്‍ തന്റെ ലാപ്ടോപ്പില്‍ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിക്കുകയായിരുന്നുവെന്ന് വിശാല്‍ (@VishalMalvi_) എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.സ്ത്രീ ഭർത്താവിനെ തല്ലുന്നതും മുടിക്ക് കുത്തിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

"കഴിഞ്ഞ രണ്ട് വർഷമായി പീഡനം അനുഭവിച്ചതിന് ശേഷം സഹോദരൻ ഈ ദൃശ്യങ്ങള്‍ ലാപ്ടോപ്പില്‍ പകർത്തിയതാണ്, വിവാഹം കഴിക്കുന്നതിന് മുമ്ബ് രണ്ടുതവണ ചിന്തിക്കുക" എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ ദൃശ്യങ്ങളും അതിനോടൊപ്പമുള്ള സന്ദേശവും പെട്ടെന്നുതന്നെ വൈറലാവുകയും പുരുഷന്മാർ നേരിടുന്ന ഗാർഹിക പീഡനങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങളുമായി എത്തിയത്. വിവാഹം എന്നത് പേടിപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നുവെന്ന് ചിലർ കമന്റ് ചെയ്തു. പശ്ചിമ ബംഗാളിലെ സ്ത്രീകളെയും അവിടെയുള്ള സാഹചര്യങ്ങളെയും വിമർശിച്ചും ചിലർ രംഗത്തെത്തി. ഇത് സ്ത്രീസമത്വമല്ലെന്നും മംഗളസൂത്രമിട്ട ഗാർഹിക ഭീകരതയാണെന്നും വിദേശികള്‍ ഇന്ത്യൻ വിവാഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഒരാള്‍ കുറിച്ചു.

സ്ത്രീകളെ പ്രതിരോധിക്കാൻ എത്തുന്ന ഫെമിനിസ്റ്റുകള്‍ ഇപ്പോള്‍ എവിടെപ്പോയി എന്ന് ചിലർ പരിഹസിച്ചപ്പോള്‍, ഇതിലൊക്കെ എന്ത് തെറ്റാണുള്ളത് എന്ന് ചോദിച്ചവരും കുറവല്ല. ഇതുകൊണ്ടാണ് താൻ ബംഗാളി സ്ത്രീകളെ ഒഴിവാക്കുന്നതെന്ന വർഗീയമായ പരാമർശങ്ങള്‍ നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എന്തായാലും ഈ വീഡിയോ വിവാഹത്തെക്കുറിച്ചും ഗാർഹിക പീഡന നിയമങ്ങളെക്കുറിച്ചുമുള്ള വലിയ തർക്കങ്ങള്‍ക്കാണ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളില്‍ തിരികൊളുത്തിയിരിക്കുന്നത്.
Previous Post Next Post