ദേശീയ ഫുട്‌ബോള്‍ താരം സിനാന്‍ ജലീല്‍ അപകടത്തില്‍ മരിച്ചു!

ദേശീയ ഫുട്‌ബോള്‍ താരം സിനാന്‍ ജലീല്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാന്‍ ജലീലാണ്(18) മരിച്ചത്.ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് മരണപ്പെട്ടത്.

എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലപ്പുറം തിരൂര്‍ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്പോര്‍ട്സ് ഹോസ്റ്റല്‍ വിദ്യാര്‍ഥിയായിരുന്നു സിനാന്‍ ജലീല്‍. നിലവില്‍ അത്താണിക്കല്‍ എംഐസി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയായിരുന്നു.

മുത്തൂറ്റ് എഫ്‌സിയുടെ താരമായ സിനാന്‍ സബ് ജൂനിയര്‍, ജൂനിയര്‍, അണ്ടര്‍ 19, അണ്ടര്‍ 20 വിഭാഗങ്ങളിലായി സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ഒഡീഷയില്‍ വെച്ച്‌ നടന്ന ജൂനിയര്‍ ബിസി റോയ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിലും, ഈ വര്‍ഷം ദേശീയ സ്‌കൂള്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ കിരീടം ചൂടിയ കേരള ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സിനാന്‍ ജലീല്‍.
Previous Post Next Post