മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ഏഴൂര്‍ സ്വദേശി ഇര്‍ഫാന (30) ഒന്നര വയസ്സുള്ള മകന്‍ അമന്‍ മാലിക് എന്നിവരാണ് മരിച്ചത്.

ഇര്‍ഫാന കുഞ്ഞുമായി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇവരുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

അമ്മയുടെ മരണത്തെത്തുടര്‍ന്ന് യുവതി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാലു മാസം മുമ്പാണ് ഇർഫാനയുടെ ഉമ്മ മരിച്ചത്.
Previous Post Next Post