തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു! വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ.

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച്‌ രാഹുലും മറ്റൊരാളുമായി വാക്കുതര്‍ക്കമുണ്ടായിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന് കുത്തേറ്റത്. താക്കോല്‍ കൊണ്ട് രാഹുലിന്റെ വാരിയെല്ലിനാണ് പ്രതി കുത്തിയത്. ഉടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
Previous Post Next Post