വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കുന്നുവെന്ന് പരാതിയുമായി കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍റെ കൂടെയെത്തിയ സ്ത്രീ വോട്ടര്‍ക്ക് പണം നല്‍കുന്നു എന്ന ആരോപിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു.

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നല്‍കുന്നുവെന്ന് പരാതിയുമായി കോണ്‍ഗ്രസ്.

കണ്ണാടി പഞ്ചായത്തിലുള്ള പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ സ്ഥാനാർഥിയും പ്രവർത്തകരും കണ്ണാടിയിലുള്ള വീട്ടിലെത്തിയിരുന്നു. പിന്നീട് സ്ഥാനാർഥി മടങ്ങിയ ശേഷം കൂടെ ഉണ്ടായിരുന്ന സ്ത്രീ വീട്ടിലുണ്ടായിരുന്ന വയോധികയ്ക്ക് പണം നല്‍കി എന്നാണ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

5000 രൂപയാണ് വോട്ടർക്ക് നല്‍കിയെതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പിന്നീട് കോണ്‍ഗ്രസ് പ്രവർത്തർ ദൃശ്യങ്ങള്‍ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയ ശോഭയും കൂട്ടരും കോണ്‍ഗ്രസ് പ്രവർത്തകരോട് തർക്കിക്കുകയും ദൃശ്യങ്ങള്‍ മായ്ച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍‌ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു.

Previous Post Next Post