കേരളത്തിലുടനീളമുള്ള ഓക്സിജൻ ഷോറൂമുകളിൽ റിയൽമി 16 ലോഞ്ച് ചെയ്തു.

കോട്ടയം : കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ ഷോറൂമുകളിൽ അത്യാധുനിക ഫീച്ചറുകളുമായി റിയൽമി 16 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. വിവിധ ഓക്സിജൻ ഷോറൂമുകളിൽ നടന്ന ചടങ്ങുകളിൽ പ്രശസ്ത ചലച്ചിത്ര താരങ്ങളും ഇൻഫ്ലുവൻസർമാരും ചേർന്ന് പുതിയ സ്മാർട്ട്‌ഫോൺ അനാവരണം ചെയ്യുകയും ആദ്യ വിൽപന നിർവ്വഹിക്കുകയും ചെയ്തു. 

സാങ്കേതിക മികവിലും രൂപകൽപ്പനയിലും വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളുമായാണ് റിയൽമി 16 സീരീസ് വിപണിയിൽ എത്തിയിരിക്കുന്നത്. കരുത്തുറ്റ പ്രകടനത്തിനായി മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ പ്രോസസ്സറും, ദീർഘനേരത്തെ പ്രവർത്തനക്ഷമതയ്ക്കായി സ്മാർട്ട്ഫോൺ വിപണിയിലെ തന്നെ വമ്പൻ ബാറ്ററികളിലൊന്നായ 7000mAh ടൈറ്റൻ ബാറ്ററിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

ഫോട്ടോഗ്രഫി പ്രേമികൾക്കായി വിപുലമായ സവിശേഷതകളാണ് റിയൽമി 16-ൽ ഒരുക്കിയിരിക്കുന്നത്. 50MP മെയിൻ ക്യാമറയും, മികച്ച സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറയും ഫോണിന്റെ മാറ്റു കൂട്ടുന്നു. ചടങ്ങിൽ പങ്കെടുത്ത പ്രമുഖ സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ഫോണിന്റെ നൂതനമായ ക്യാമറ ഫീച്ചറുകളെയും
Previous Post Next Post