സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ; രമേശ്‌ ചെന്നിത്തല!

തിരുവനന്തപുരം : ആലുവ: മുഖ്യമന്ത്രി പദ്ധവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. സോഷ്യൽ മീഡിയയല്ല കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. "അതിനൊരു സംവിധാനമുണ്ടല്ലോ. കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതും ഗവണ്മെന്റ് ഉണ്ടാക്കുന്നതും. അപ്പോൾ അതിന് വ്യവസ്ഥാപിതമായ 
മാർഗങ്ങളുണ്ട്. അത് ആ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. അതിനുമുമ്പ് നമ്മൾ വിവാദങ്ങൾ ആരുമുണ്ടാക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഞാനടക്കം ആരും ഉണ്ടാക്കരുത് എന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെയാണ് ഞാൻ അത്തരം വിവാദങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നത്," ചെന്നിത്തല വിശദീകരിച്ചു. സാമൂഹിക മാധ്യമങ്ങൾ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള വേദിയാണ്. ഈ തെരഞ്ഞെടുപ്പിൽ സാമൂഹിക മാധ്യമങ്ങൾ യുഡിഎറഫിനെ വളരെയേറെ സഹായിച്ചിട്ടുണ്ട്. വിദേശങ്ങളിൽ നിന്നു പോലും ധാരാളം സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ പ്രചരണങ്ങൾ നടത്തുന്നുണ്ട്. അതൊക്കെ നല്ല കാര്യമാണ്. അതിനെയൊക്കെ അഭിനന്ദിക്കുന്നു. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
 ജനങ്ങൾ വോട്ട് ചെയ്ത് ആ മെഷീൻ സേഫ് കസ്റ്റഡിയിലാണെന്ന് ചെന്നിത്തല ഓർമിപ്പിച്ചു. അത് പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല. നാലാം തീയതി മാത്രമേ വോട്ടെണ്ണി തുടങ്ങൂ. വോട്ടെണ്ണി തുടങ്ങുന്നതിനു മുമ്പ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഞാൻ ഏതായാലും ഈ വിവാദത്തിൽ പങ്കെടുക്കാത്ത ഒരാളാണ്. ഞാൻ സോഷ്യൽ മീഡിയയിൽ ഒരു തരത്തിലും ആർക്കെങ്കിലും അനുകൂലമായിട്ടോ എനിക്ക് അനുകൂലമായിട്ടോ മറ്റുള്ളവർക്കെതിരായിട്ടോ ഒന്നും ഞാൻ ഇന്നുവരെ ചെയ്തിട്ടില്ല.
Previous Post Next Post